
തിരുവനന്തപുരം: കേരളത്തിലും പൊലീസിനെ ഉപയോഗിച്ച് മാധ്യമ വേട്ട നടത്തുന്നത് നിര്‍ഭാഗ്യകരമെന്ന് 'ദ വയര്‍' സ്ഥാപക പത്രാധിപരായ സിദ്ധാര്‍ത്ഥ് വരദരാജന്‍. പൊലീസ് മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്തയുടെ സ്രോതസ്സ് ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരെ കേസില്‍ പ്രതിയാക്കുന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഭരണകൂട തന്ത്രമാണെന്നും കേരളത്തിലെ മാധ്യമവേട്ടയില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൗനം അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിനെ പിന്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകളും മാധ്യമ സ്വാതന്ത്ര്യത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തിനായും മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുന്നതിന് എതിരായുമുള്ള പ്രതിഷേധം സാര്‍വത്രികവും സ്ഥിരതയുമുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ സ്വാധീനിക്കരുത്. മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം. യുഎപിഎ ചുമത്തി ജയിലിലടച്ച കശ്മീരിലെ മാധ്യപ്രവര്‍ത്തകരായ സജാദ് നീല്‍, ഫഹദ് ഷാ, സിദ്ധിഖ് കാപ്പന്‍, സ്മൃതി ഇറാനി ഉന്നംവെച്ച യുപിയിലെ മാധ്യമപ്രവര്‍ത്തകന്‍, മനോരമയിലെ മാധ്യമപ്രവര്‍ത്തകന്‍, ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക തുടങ്ങി എല്ലാവര്‍ക്കുവേണ്ടിയും ശബ്ദമുയരണമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'മിണ്ടാനാണ് തീരുമാനം' എന്ന പ്രത്യേക ഷോയിലൂടെ കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് വേട്ടയാടുന്ന സർക്കാർ - പൊലീസ് നടപടിക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ ശബ്ദം ഉര്‍ത്തുകയാണ്. അണിനിരന്ന സാമൂഹിക, സംസ്കരിക നേതാക്കളും മാധ്യമ പൗരാവകാശ പ്രവർത്തകരും സർക്കാരിന്റെ അടിച്ചമർത്തൽ നയത്തെ നിശിതമായി വിമർശിച്ചു.
ജനാധിപത്യത്തിന്റെ കാതലായ സ്വതന്ത്ര മാധ്യമങ്ങൾ കേരളംപോലൊരു സംസ്ഥാനത്ത് ഭീഷണി നേരിടുന്നത് ഭരണകൂടം ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന അഭിപ്രായം ഷോയിൽ ഉയർന്നു. രാജ്യമെങ്ങും മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തലമുതിർന്ന ജേണലിസ്റ്റുകൾക്കൊപ്പം സാംസ്‌കാരിക, കലാ, രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യക്തികളും ഉറച്ച സ്വരത്തിൽ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ അഭിപ്രായം രേഖപ്പെടുത്തി. സാമൂഹിക മാധ്യമണങ്ങളിലും നിരവധിപ്പേർ സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാനയത്തിനെതിരെ ശക്തമായി പ്രതികരിച്ചു.