
ഗാംഗ്‍ടോക്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 'ലോട്ടറി' പ്രഖ്യാപനവുമായി പുതുതായി അധികാരത്തിലെത്തിയ സിക്കിം ഗവണ്‍മെന്‍റ്. സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച അദ്ധ്യക്ഷൻ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിംഗ് തമാംഗ് കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സിക്കിമിന്‍റെ ആറാമത് മുഖ്യമന്ത്രിയാണ് പി എസ് ഗോലേ.
സെക്രട്ടേറിയറ്റിലെത്തി അധികാരമേറ്റ ശേഷം ഉന്നത ഉദ്യോഗസ്ഥരോട് കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അവധി ദിവസം രണ്ടാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വ്ഗദാനങ്ങളില്‍ ആദ്യത്തേത് പൂര്‍ത്തീകരിക്കുന്നതായി ഗോലെ പറഞ്ഞു.
താനടക്കമുള്ള മന്ത്രിമാരും ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഫോര്‍ച്യൂനര്‍ എസ്‍യുവി വാഹനങ്ങള്‍ക്ക് പകരം സ്കോര്‍പ്പിയോ ഉപയോഗിക്കുമെന്നും ഗോലെ വ്യക്തമാക്കി. നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരിനെതിരെ ഗോലെ പൊതു സമ്പത്ത് ദൂര്‍ത്തടിക്കുന്നുവെന്ന ആരോപണം ഗോലെ നേരത്തെ ഉന്നയിച്ചിരുന്നു.
സിക്കിമിലെ 32 നിയമസഭ സീറ്റിൽ 17 സീറ്റിൽ വിജയിച്ചാണ് ക്രാന്തികാരി മോര്‍ച്ച അധികാരം പിടിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സംസ്ഥാനം ഭരിച്ചത്. ഇത്തവണ എസ് എഫിന് കിട്ടിയത് 15 സീറ്റിലേ വിജയിക്കാനായുള്ളൂ. 2013ലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ബദലായി സിക്കിംഗ് ക്രാന്തികാരി മോര്‍ച്ച രൂപീകരിച്ചത്.
സിംക്കിം ക്രാന്തികാരി മോർച്ചയുടെ 11 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എസ് കെ എമ്മിന്‍റെ ആക്ടിംഗ് പ്രസിഡന്‍റ് കുംഗ നിമ ലെപ്‍ച പ്രമുഖ എസ് കെ എം നേതാക്കളായ അരുൺ ഉപേർതി, സോനം ലാമ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു. ബുദ്ധ സന്യാസിമാർക്കായി സംവരണമേർപ്പെടുത്തിയ സംഘ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎ ആയ ആളാണ് സോനം ലാമ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam