Silver Line : സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന് സംശയമെന്ന് റെയിൽവേ

Published : Feb 06, 2022, 12:26 PM IST
Silver Line : സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന് സംശയമെന്ന് റെയിൽവേ

Synopsis

സിൽവർ ലൈൻ പദ്ധതിയുടെ ഡീറ്റൈൽ പ്രൊജക്ട് റിപ്പോർട്ടിൽ സാങ്കേതിക സാധ്യത വിവരങ്ങളൊന്നും തന്നെയില്ലെന്ന് റെയിൽവേ മന്ത്രി എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു.

ദില്ലി: സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റെയിൽവേ മന്ത്രാലയം. 63,941 കോടി 
രൂപയുടെ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ട് മാത്രം തീർക്കാനാവില്ല. സിൽവർ ലൈൻ റെയിൽവേ പാത വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണോവ് പാർലമെൻ്റിൽ അബ്ദുൾ വഹാബ് എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു. 

സിൽവർ ലൈൻ പദ്ധതിയുടെ ഡീറ്റൈൽ പ്രൊജക്ട് റിപ്പോർട്ടിൽ സാങ്കേതിക സാധ്യത വിവരങ്ങളൊന്നും തന്നെയില്ലെന്ന് റെയിൽവേ മന്ത്രി എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു. വിശദമായ സാങ്കേതിക രേഖകൾ സമർപ്പിക്കാൻ കേരള റെയിൽ ഡെപല്പ്പ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിനെ അറിയിച്ചു.

പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഡി പി ആർ തയ്യാറാക്കുന്നതിനായാണ്  തത്വത്തിൽ അനുമതി നൽകിയതെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം: വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു