
കൊച്ചി: ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സര്‍ക്കാരിന് വിധി നടപ്പാക്കുകയല്ലാതെ മറ്റ് വഴിയില്ല. ഭരണഘടന തൊട്ട് സത്യം ചെയ്‍താണ് സര്‍ക്കാര്‍ അധികാരത്തില്‍ ഏല്‍ക്കുന്നത്. കോണ്‍ഗ്രസ് ആദ്യം അനുകൂലിക്കുകയും പിന്നീട് എതിര്‍ക്കുകയും ചെയ്‍തത് വോട്ട് മുന്നില്‍ കണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ബിജെപിയും ഇക്കാര്യത്തില്‍ വൈരുദ്ധ്യാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. കൂടുതൽ വ്യക്തമായ വിധി ഏഴംഗ ബെഞ്ചിൽ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തത ഇല്ലാത്തതാണ് വിധി നടപ്പാക്കുന്നതിന് സർക്കാരിന് തടസ്സം ആകുന്നതെന്നും യെച്ചൂരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam