നിയന്ത്രണ രേഖയില്‍ സാഹചര്യം ഏതുസമയവും മോശമാകാം, സൈന്യം സജ്ജം: കരസേനാ മേധാവി

By Web TeamFirst Published Dec 18, 2019, 7:38 PM IST
Highlights

കഴിഞ്ഞ ദിവസം സുന്ദര്‍ബാനി സെക്ടറില്‍ പാകിസ്താനി ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നീക്കം സൈന്യം തകര്‍ത്തിരുന്നു.

ദില്ലി: നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ഏത് നിമിഷവും മോശമാകാമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. തിരിച്ചടിക്കാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം നിയന്ത്രണ രേഖയിലെ വെടി നിര്‍ത്തല്‍ കരാറിന്‍റെ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സൈനിക മേധാവിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം സുന്ദര്‍ബാനി സെക്ടറില്‍ പാകിസ്താനി ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നീക്കം സൈന്യം തകര്‍ത്തിരുന്നു. ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച 950 സംഭവങ്ങളുണ്ടായെന്ന്  കേന്ദ്രസഹമന്ത്രി ജി കിഷന്‍ റെഡ്ഡി പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ഡിസംബര്‍ 31ന് ബിപിന്‍ റാവത്ത് സ്ഥാനത്ത് നിന്ന് വിരമിക്കും.  

click me!