
ചെന്നൈ: ജനനായകൻ റിലീസിന് സെൻസർ ബോർഡ് ഉടക്ക് തുടരുന്നതിനിടെ പരാശക്തിക്ക് അനുമതിയായി. ശിവ കാർത്തികേയൻ നായകനായ ചിത്രത്തിന് റിലീസ് തലേന്ന് U/A സർട്ടിഫിക്കേറ്റ് ലഭിച്ചതായി നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് അറിയിച്ചു. സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രം നാളെ റിലീസ് ചെയ്യുമെന്ന് ഇന്ന് തമിഴ് പത്രങ്ങളിൽ പരസ്യവും നൽകിയിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം ചർച്ചയായ ചിത്രത്തിന് 20ലേറെ കട്ടുകൾ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. റിവൈസിംഗ് കമ്മിറ്റിയും ചിത്രം പരിശോധിച്ചതിന് ശേഷമാണ് അനുമതി നൽകിയത്. ഈ മാസം 14ന് നിശ്ചയിച്ചിരുന്ന പരാശക്തി റിലിസ് നേരത്തേയാക്കിയത് വിജയ് ചിത്രത്തിന്റെ തിയേറ്ററുകൾ കുറയ്ക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam