രാജസ്ഥാന്‍ മന്ത്രിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, പുറത്താക്കണമെന്ന് പ്രതിപക്ഷം  

Published : Dec 08, 2022, 11:02 AM ISTUpdated : Dec 08, 2022, 11:08 AM IST
രാജസ്ഥാന്‍ മന്ത്രിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, പുറത്താക്കണമെന്ന് പ്രതിപക്ഷം   

Synopsis

മന്ത്രിയും ഒരു സ്ത്രീയും അടിവസ്ത്രം മാത്രം ധരിച്ച് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ പ്രചരിച്ചത്.

ജയ്പൂർ: രാജസ്ഥാൻ മന്ത്രിയുടെ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.  ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്‍റെ വീഡിയോയാണ് പുറത്തായത്. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. മന്ത്രിയും ഒരു സ്ത്രീയും അടിവസ്ത്രം മാത്രം ധരിച്ച് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ പ്രചരിച്ചത്. ഇവരുടെ സംഭാഷണം കേൾക്കാൻ കഴിയുന്നില്ല. സംഭവത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മന്ത്രിയെ പിരിച്ചുവിടാന്‍ ഗെലോട്ട് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

മന്ത്രിയുടെ വീഡിയോ ആദ്യമായല്ല പുറത്താകുന്നതെന്നും മന്ത്രി സാലിഹ് മുഹമ്മദിനെ പിരിച്ചുവിടണമെന്നും വോട്ടുബാങ്ക് ലക്ഷ്യമിട്ട് മന്ത്രിയെ സംരക്ഷിക്കരുതെന്നും രാജസ്ഥാൻ ബിജെപി രാജസ്ഥാൻ ട്വീറ്റ് ചെയ്തു. മുസ്ലീം സമുദായത്തിന്റെ ആത്മീയ ഗുരുവും മുൻ കാബിനറ്റ് മന്ത്രിയുമായ ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായത്. സോണിയാ ഗാന്ധിയുമായി നേരിട്ടാണ് ഈ കുടുംബത്തിന് ബന്ധം. അശോക് ഗെലോട്ടിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ബിജെപി ആരോപിച്ചു.

PREV
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!