കുറഞ്ഞ ചെലവിൽ മരുന്ന് ലഭിക്കുമോ? സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നൽകുന്ന മറുപടിയിൽ പ്രതീക്ഷയോടെ എസ്എംഎ രോഗികൾ

Published : Mar 12, 2025, 09:12 AM IST
കുറഞ്ഞ ചെലവിൽ മരുന്ന് ലഭിക്കുമോ? സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നൽകുന്ന മറുപടിയിൽ പ്രതീക്ഷയോടെ എസ്എംഎ രോഗികൾ

Synopsis

രാജ്യത്ത് ആകെ ഇരുപതിനായിരം എസ്എംഎ രോഗബാധിതരുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ചികിത്സയ്ക്കായി മരുന്ന് ലഭിക്കാൻ വലിയ തുക ഈ കുടുംബങ്ങൾക്ക് കണ്ടെത്തേണ്ടത്. 

ദില്ലി: എസ്എംഎ രോഗബാധിതരുടെ ചികിത്സയ്ക്ക് കുറഞ്ഞ ചെലവിൽ മരുന്ന് എത്തിക്കണമെന്ന ആവശ്യത്തിൽ ഇതുവരെ അനൂകൂല തീരുമാനം എടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. രോഗബാധിതരായവരുടെ കുടുംബങ്ങളും ജനപ്രതിനിധികളും വിഷയം പല തവണ ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. എസ്എംഎ രോഗിയായ മലയാളി നൽകിയ ഹർജിയിൽ കേന്ദ്രത്തോട് നിലപാട് തേടിയിരിക്കുകയാണ് സുപ്രീംകോടതി.

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂർവരോഗത്തിന്റെ മരുന്നിനായി കോടികളാണ് രോഗബാധിതതർ ചെലവാക്കേണ്ടി വരുന്നത്. ഈ മരുന്നുകൾ എത്തിച്ചുള്ള ചികിത്സാ സഹായത്തിനായി നാട് ഒന്നിച്ച ഉദാഹരണങ്ങളും കേരളത്തിലുണ്ട്. രാജ്യത്ത് ആകെ ഇരുപതിനായിരം എസ്എംഎ രോഗബാധിതരുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ചികിത്സയ്ക്കായി മരുന്ന് ലഭിക്കാൻ വലിയ തുക ഈ കുടുംബങ്ങൾക്ക് കണ്ടെത്തേണ്ടത്. 

ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കാര്യക്ഷമായ ഇടപെൽ വേണമെന്ന ആവശ്യം നിരന്തരം ഉയരുന്നത്. മരുന്നു കമ്പനികളുമായി ഈ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ചർച്ച നടത്തി, കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനാകുമെന്നാണ് രാജ്യസഭയിൽ ഈ വിഷയം നേരത്തെ ശൂന്യവേളയിൽ ഉന്നയിച്ച് ഹാരീസ് ബീരാൻ എംപി വ്യക്തമാക്കുന്നത്. പേറ്റന്റ് നിയമത്തിലെ ഇതിനായുള്ള അധികാരം കേന്ദ്രം ഉപയോഗിക്കണമെന്നും എം.പി ആവശ്യപ്പെടുന്നു.

നിലവിൽ എസ്എംഎ രോഗബാധിതതായ മലയാളി, സേബാ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ്. ചികിത്സയ്‌ക്ക്‌ കുറഞ്ഞ ചെലവിൽ മരുന്ന്‌ ലഭ്യമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്നാണ് നിർദ്ദേശം. മരുന്ന്‌ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട്‌ ചർച്ചകൾ നടത്തണമെന്നും ആവശ്യമെങ്കിൽ നയതന്ത്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അധ്യക്ഷനായ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചിരിക്കുകയാണ്. അടുത്ത ആഴ്ച്ച കേസ് പരിഗണിക്കാനിരിക്കെ കേന്ദ്രം ഈക്കാര്യത്തിൽ നൽകുന്ന മറുപടി നിർണ്ണായകമാണ്.

ഏഷ്യാനെറ്റ്  ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാക്കിലാക്കിയ നിലയിൽ യുവതിയുടെ ശിരസില്ലാത്ത യുവതിയുടെ മൃതദേഹഭാഗം, സഹപ്രവർത്തകൻ അറസ്റ്റിൽ, കൊലപാതകം ഓഫീസിൽ വച്ച്
'മൂന്നാം നിരയിൽ ഇരുത്തി, പ്രതിപക്ഷ നേതാവിനോടുള്ള അവഹേളനം'; റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്