
ദില്ലി: മകന് വികാര നിർഭരമായ കുറിപ്പിലൂടെ പിറന്നാൾ ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സാഹസത്തിന്റെയും സന്തോഷത്തിന്റെയും നീണ്ട 18 വര്‍ഷങ്ങള്‍ എന്ന് സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. മകന്‍ സോഹറിന് ഒപ്പമുളള ചിത്രം സഹിതമാണ് സ്മൃതി ഇറാനി ആശംസ നേര്‍ന്നത്.
'എന്റെ മകന് 18 തികയുകയാണ്. സാഹസവും സന്തോഷവും നിറഞ്ഞ പതിനെട്ടുവര്‍ഷങ്ങള്‍. പര്‍വതങ്ങള്‍ ഞങ്ങളൊന്നിച്ച് താണ്ടി. ജീവിത താളത്തിന് ഒന്നിച്ച് നൃത്തം ചവിട്ടി. ലോകത്തെ എല്ലാ സന്തോഷങ്ങളാലും ഈശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ'- സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എന്നാല്‍ അമ്മയുടെ ആശംസക്ക് മറുപടിയായി സോഹറിന്റെ കുറിപ്പ് ആളുകളെ ചിരിപ്പിച്ചു.'നിറയെ സ്‌നേഹം അമ്മേ, അടുത്ത തവണ നല്ല ഫോട്ടോ ഇടണേ'- എന്നായിരുന്നു സോഹര്‍ കുറിച്ചത്. നിരവധി പേര്‍ സോഹറിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam