നാല്‍പ്പത് ആടുകളെ കൊന്ന ഹിമപ്പുലിയെ ഒടുവില്‍ 'കൂട്ടിലാക്കി' വനംവകുപ്പ് ഉദ്യോഗസ്ഥര്‍

Web Desk   | Asianet News
Published : May 04, 2020, 10:32 AM ISTUpdated : May 04, 2020, 11:59 AM IST
നാല്‍പ്പത് ആടുകളെ കൊന്ന ഹിമപ്പുലിയെ ഒടുവില്‍ 'കൂട്ടിലാക്കി' വനംവകുപ്പ് ഉദ്യോഗസ്ഥര്‍

Synopsis

ഹിമാചലിലെ ലഹോല്‍ സ്പിറ്റി ജില്ലയില്‍ വച്ചാണ് ഹിമപ്പുലിയെ പിടികൂടിയത്. 

ഷിംല: ദിവസങ്ങളായി ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ ഉറക്കം കെടുത്തിയിരുന്ന ഹിമപ്പുലിയെ പിടികൂടി. നാല് ദിവസംകൊണ്ട് നാല്‍പ്പതോളം ആടുകളെയാണ് പുലി കൊന്നുതിന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര ശ്രമത്തിനൊടുവിലാണ് പുലിയെ പിടിക്കാനായത്. ഹിമാചലിലെ ലഹോല്‍ സ്പിറ്റി ജില്ലയില്‍ വച്ചാണ് ഹിമപ്പുലിയെ പിടികൂടിയത്.

ഹ്യൂ ഗ്രാമത്തിലായിരുന്നു പിടികൂടുമ്പോള്‍ പുലി ഉണ്ടായിരുന്നത്. ശനിയാഴ്ചയാണ് പുലിയെ പിടികൂടിയതെന്ന് കാസയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ഹര്‍ദവ് നേഗി പറഞ്ഞു. ഹിമപ്പുലിയെ ഷിംല ജില്ലയിലെ കുഫ്രിയിലെ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്ക് അയച്ചു. 

PREV
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം