കൊറോണയെ നേരിടാന്‍ ബിജെപി വിതരണം ചെയ്ത മോദി മാസ്കിന് ഗുണനിലവാരമില്ല; സമൂഹമാധ്യമങ്ങളില്‍ തമ്മിലടി

By Web TeamFirst Published Mar 5, 2020, 12:34 PM IST
Highlights

ഇന്നലെയാണ് കൊല്‍ക്കത്തയില്‍ മാസ്ക് വിതരണം നടന്നത്. കൊറോണ വൈറസ് ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷിക്കണം മോദി ജി എന്ന കുറിപ്പോടെയുള്ള മാസ്കാണ് വിതരണം നടത്തിയത്

കൊല്‍ക്കത്ത: കൊറോണയെ നേരിടാന്‍ പശ്ചിമ ബംഗാളില്‍ ബിജെപി വിതരണം ചെയ്ത മാസ്കില്‍ മോദി മയം. പശ്ചിമ ബംഗാളിലെ തദ്ദേശീയരായ ബിജെപി നേതാക്കളാണ് മാസ്ക് വിതരണം ചെയ്തത്. ഇന്നലെയാണ് കൊല്‍ക്കത്തയില്‍ മാസ്ക് വിതരണം നടന്നത്. കൊറോണ വൈറസ് ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷിക്കണം മോദി ജി എന്ന കുറിപ്പോടെയുള്ള മാസ്കാണ് വിതരണം നടത്തിയത്.

Kolkata: Local leaders of the West Bengal unit of BJP distributed masks among people, with 'Save from Coronavirus infection Modi ji' printed on them, in the city earlier today. pic.twitter.com/hUkSjFnLRZ

— ANI (@ANI)

എന്നാല്‍ മാസ്കിന് മുകളില്‍ പ്രധാനമന്ത്രിയുടെ പേര് എഴുതിയതിനെ പരിഹസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മാസ്കുകളുടെ ഗുണനിലവാരത്തേയും ചിലര്‍ പരിഹസിക്കുന്നുണ്ട്. മോദിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരിഹസിക്കാന്‍ തുടങ്ങിയോയെന്നും ചിലര്‍ ചോദിക്കുന്നു. ഇത്തരം രീതികള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതാണ് സംസ്ഥാനത്ത് പാര്‍ട്ടി പരാജയപ്പെടുന്നതിന് കാരണമെന്നാണ് ചിലര്‍ വിലയിരുത്തുന്നത്.  

click me!