മകളുടെ അശ്ലീല ദൃശ്യങ്ങൾ സഹപാഠി ഓൺലൈനിൽ പങ്കുവച്ചു, ചോദ്യംചെയ്ത ജവാനെ തല്ലിക്കൊന്നു

Published : Dec 26, 2022, 09:56 PM IST
മകളുടെ അശ്ലീല ദൃശ്യങ്ങൾ സഹപാഠി ഓൺലൈനിൽ പങ്കുവച്ചു, ചോദ്യംചെയ്ത ജവാനെ തല്ലിക്കൊന്നു

Synopsis

ഗുജറാത്തിൽ ബിഎസ്എഫ് ജവാനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ നദിയാദിലാണ് ക്രൂരമായ സംഭവം.

ദില്ലി: ഗുജറാത്തിൽ ബിഎസ്എഫ് ജവാനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ നദിയാദിലാണ് ക്രൂരമായ സംഭവം. മകളുടെ അശ്ലീല ദൂൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട് 15-കാരന്റെ കുടുംബവുമായി സംസാരിക്കാൻ ചെന്ന ജവാനെയാണ് കുട്ടിയുടെ കുടുംബാംഗങ്ങൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

റിപ്പോർട്ട് പ്രകാരം, 15-കാരനായ വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയുടെ വീഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് ബിഎസ്എഫ് ജവാനായ പിതാവ് ചക്ലാസി ഗ്രാമത്തിലേക്ക് പോയത്. എന്നാൽ അവിടെയെത്തിയ അദ്ദേഹത്തെ 15-കാരന്റെ കുടുംബാംഗങ്ങൾ ആക്രമിക്കുകയായിരുന്നു. 15-കാരനും പെൺകുട്ടിയും ഒരേ സ്കൂളിൽ പഠിക്കുകയായിരുന്നു. ഇരുവരും പ്രണയിത്തിലായിരുന്നു. 

എന്നാൽ പെൺകുട്ടിയുടെ അശ്ലീല ദൃശ്യം 15-കാരൻ ഓൺലൈനിൽ പങ്കുവച്ചു. കുട്ടിയുടെ കുടുംബവുമായി ഇക്കാര്യം സംസാരിക്കാനായിരുന്നു ബിഎസ്എഫ് ജവാൻ പ്രദേശത്ത് എത്തിയത്. ഭാര്യക്കും രണ്ട് മക്കൾക്കും മരുമകനും ഒപ്പമായിരുന്നു ജവാൻ അവിടെയെത്തിയത്. എന്നാൽ വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച ജവാനെ കുടുംബാംഗങ്ങൾ ആക്രമിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.  

Read more: ആദ്യ പരിശോധനയിൽ രക്ഷപ്പെട്ടു, വിമാനത്താവളത്തിന് പുറത്തുമെത്തി; പക്ഷേ 19 കാരി ഷഹലയെ കുടുക്കിയ 'രഹസ്യവിവരം'

അതേസമയം, ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണിഷ ശർമ്മയുമായുള്ള പ്രണയബന്ധം വേർപെടുത്താൻ കാരണം ശ്രദ്ധാവാക്കർ കൊലക്കേസെന്ന് അറസ്റ്റിലായ നടൻ ഷീസാൻ ഖാൻ പൊലീസിനോട് പറഞ്ഞു. ശ്രദ്ധാവാക്കർ കൊലപാതകം നടന്നതിന് പിന്നാലെ രണ്ട് മതസ്ഥർ വിവാഹം ചെയ്യുന്നതിനെതിരെ പൊതു വികാരം ഉണ്ടായെന്നും അത് ഭയന്നാണ് ബന്ധത്തിൽ നിന്ന് പുറകോട്ട് പോയതെന്നും നടൻ പൊലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. 

ടുണിഷയുടെ അമ്മ വനിതയുടെ പരാതിപ്രകാരം മാസങ്ങളായി നടി ഹിന്ദി സീരിയലിൽ ഒപ്പം അഭിനയിക്കുന്ന ഷീസാൻ ഖാനുമായി പ്രണയ ബന്ധത്തിലായിരുന്നു. മറ്റൊരു ബന്ധമുണ്ടായിരുന്ന നടൻ അത് മറച്ച് വച്ച് ടൂണിഷ്യ്ക്ക് വിവാഹ വാഗ്ദാനം നൽകി. എന്നാൽ 16 ദിവസങ്ങൾക്ക് മുൻപ് ബന്ധത്തിൽ നിന്ന് നടൻ പിന്മാറിയെന്നും ഇത് മകളെ വിഷാദത്തിലാക്കിയെന്നും പരാതിയിൽ പറയുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം