ഗര്‍ഭിണിയായ യുവതിയെ കൊടും മഞ്ഞിലൂടെ ചുമലിലേറ്റി ആശുപത്രിയിലാക്കി സൈനികര്‍- വീഡിയോ

By Web TeamFirst Published Jan 8, 2021, 5:18 PM IST
Highlights

കൊടും തണുപ്പില്‍ മുട്ടറ്റം മഞ്ഞിലൂടെ യുവതിയെ ചുമലിലേറ്റി ആശുപത്രിയിലെത്തിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കുപ്വാര: കശ്മീരില്‍ ശക്തമായ മഞ്ഞ് വീഴ്ചമൂലം ജനജീവിതം ദുസ്സഹമാവാറുണ്ട്. കനത്ത മഞ്ഞില്‍ റോഡാകെ മഞ്ഞ് വീണ് മൂടിയതോടെ ഗര്‍ഭിണിയായ യുവതിയെ തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈനികര്‍. കൊടും തണുപ്പില്‍ മുട്ടറ്റം മഞ്ഞിലൂടെ യുവതിയെ ചുമലിലേറ്റി ആശുപത്രിയിലെത്തിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ജമ്മുവിലെ കുപ്വാരയിലെ  ടങ്മാര്‍ഗ് ഗ്രാമത്തിലെ ഗര്‍ഭിണിയായ യുവതിയെ ആണ് സൈനികര്‍ സ്ട്രക്ചറില്‍  ആശുപത്രിയിലെത്തിച്ചത്.  ഭാര്യയ്ക്ക് പ്രസവ വേദന കൂടിയതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ വാഹനസൌകര്യം ലഭിച്ചില്ല. തുടര്‍ന്ന് സൈനികരെ സമീപിച്ച് വിവരം പറഞ്ഞു. 

ഇതോടെ സൈനികര്‍ ആരോഗ്യപ്രവര്‍ത്തകനുമായി സ്തലത്തെത്തി. തുടര്‍ന്ന് സ്ട്രക്ചറില്‍ രണ്ട് കിലോമീറ്ററോളം ഗര്‍ഭിണിയായ യുവതിയെ ചുമന്ന് സൈനികര്‍ റോഡിലെത്തിച്ചു. ആശുപത്രിയിലെത്തിച്ച യുവതി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. 

Heavy snow in Kashmir brings unprecedented challenges for citizens, especially in higher reaches. Watch the Soldier & Awam fighting it out together by evacuating a patient to the nearest PHC for medical treatment. pic.twitter.com/DBXPhhh0RP

— PRO Udhampur, Ministry of Defence (@proudhampur)
click me!