കുൽഗാമിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

Published : Jun 19, 2022, 07:29 PM IST
കുൽഗാമിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

Synopsis

ലഷ്കർ ഇ ത്വയ്ബ , ജയ് ഷെ ഇ മുഹമ്മദ് ഭീകരർ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ലഷ്കർ ഇ ത്വയ്ബ , ജയ്ഷെ ഇ മുഹമ്മദ് ഭീകരർ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. 

അതേസമയം ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരരുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച്ചയാണ് സംഭവം. ഇന്ത്യന്‍ റിസർവ് പൊലീസിലെ സാംപോര മേഖലയിലെ എസ്ഐയും പാംപോർ സ്വദേശിയുമായ ഫാറൂഖ് അഹ്മിറാണ് കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള പാടത്ത് ജോലി ചെയ്യവേ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരർ വെടിവെച്ചുകൊന്ന മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണിത്. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു