കർഷക സ്ത്രീകൾക്കൊപ്പം നൃത്തം വയ്ക്കുന്ന സോണിയയും പ്രിയങ്കയും, വീഡിയോ വൈറൽ 

Published : Jul 16, 2023, 09:52 PM ISTUpdated : Jul 16, 2023, 09:57 PM IST
കർഷക സ്ത്രീകൾക്കൊപ്പം നൃത്തം വയ്ക്കുന്ന സോണിയയും പ്രിയങ്കയും, വീഡിയോ വൈറൽ 

Synopsis

കഴിഞ്ഞയാഴ്ചയാണ് രാഹുൽ ​ഗാന്ധി ഹരിയാനയിലെ മദിന ​ഗ്രാമത്തിലെ നെൽപാടങ്ങളും കർഷകരെയും സന്ദർശിച്ചത്.

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ദില്ലിയിലെ വീട് സന്ദർശിക്കാനെത്തിയ ഹരിയാനയിലെ കർഷക സ്ത്രീകൾക്കൊപ്പം സോണിയ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും നൃത്തം വയ്ക്കുന്ന വീഡിയോ വൈറൽ. 

കഴിഞ്ഞയാഴ്ച രാഹുൽ ​ഗാന്ധി ഹരിയാനയിലെ മദിന ​ഗ്രാമത്തിലെ നെൽപാടങ്ങളും കർഷകരെയും സന്ദർശിച്ചിരുന്നു. അവിടെ വെച്ച് പാടത്ത് പണിയെടുക്കുന്ന സ്ത്രീകൾ ദില്ലിയിലെ രാഹുലിന്റെ വീട് കാണണമെന്ന ആഗ്രഹം രാഹുലിനെ അറിയിച്ചു. തുടർന്ന് രാഹുൽ ഇവരെ ദില്ലിയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചാണ് കർഷർ ദില്ലിയിലെത്തിയത്. രാഹുൽ ഇപ്പോൾ താമസിക്കുന്ന സോണിയ ​ഗാന്ധിയുടെ വസതിയിലേക്കാണ് കർഷക സ്ത്രീകളെത്തിയത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് എല്ലാവരും മടങ്ങിയത്. സോണിയയുടെ വസതിയിൽ വെച്ചുള്ള നൃത്ത ആഘോഷ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 


 

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'