സോണിയ ​ഗാന്ധി സാമൂഹിക മാധ്യമത്തിലേക്ക്; തൻ്റെ ആദ്യ പുസ്തകത്തിന്റെ ഓതേഴ്സ് കോപ്പി ഏറ്റുവാങ്ങുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് തുടക്കം

Published : Oct 22, 2026, 02:44 PM IST
Sonia Gandhi joins social media

Synopsis

സോണിയ ​ഗാന്ധി സാമൂഹിക മാധ്യമത്തിലേക്ക്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് പ്രസാധകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം പങ്കുവെച്ചാണ് സാന്നിധ്യമാകുന്നത്.

ദില്ലി: സോണിയ ​ഗാന്ധി ആദ്യമായി സാമൂഹിക മാധ്യമത്തിലേക്ക്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് പ്രസാധകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം പങ്കുവെച്ചാണ് സാന്നിധ്യമാകുന്നത്. അടുത്തമാസം പത്തിന് പുസ്തകം ഇന്ത്യയിൽ പ്രകാശനം ചെയ്യും.

തന്റെ ആദ്യ പുസ്തകത്തിന്റെ ഓതേഴ്സ് കോപ്പി ഏറ്റുവാങ്ങുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ സോണിയയുടെ ആദ്യ പോസ്റ്റ്. ഈ നിമിഷങ്ങൾ ഞാൻ ഏറെ സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ. ഇത് സ്നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നഷ്ടപ്പെടലിന്റെയും കണ്ടെത്തലിന്റെയും കഥയാണെന്ന് സോണിയ കുറിക്കുന്നു. ഇറ്റലിയിലെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ഏല്‍പിച്ച ആഘാതം, രാഷ്ട്രീയ ജീവിതം അങ്ങനെ നീണ്ട ഓര്‍മ്മകളെ കോര്‍ത്തു വയ്ക്കുകയാണ് ഈ പുസ്തകത്തില്‍ സോണിയ.

പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസാണ് ആദ്യം പ്രസിദ്ധീകരിക്കാമെന്നേറ്റത്. എന്നാല്‍ ചില വിവാദ ഭാഗങ്ങള്‍ മാറ്റണമെന്ന സമ്മര്‍ദ്ദം സോണിയ അവഗണിച്ചതോടെ ഹാര്‍പ്പര്‍ കോളിന്‍സ് രംഗപ്രവേശം ചെയ്യുകയായിരുന്നു. കേന്ദ്രസർക്കാറിന്റെ ഇടപെടലാണ് പെൻ​ഗ്വിൻ പിൻമാറാൻ കാരണമെന്നാണ് കോൺ​ഗ്രസിന്‍റെ ആരോപണം. നവംബർ പത്തിന് ദില്ലിയിൽ പുസ്തകം ഔദ്യോ​ഗികമായി പ്രകാശനം ചെയ്യും. അതേസമയം ജെന്‍സികളുടെ വേദിയായ ഇന്‍സ്റ്റഗ്രാമിലേക്കാണ് സോണിയയുടെ ആദ്യ സാമൂഹിക മാധ്യമ ചുവടുവെപ്പെന്നതും ശ്രദ്ധേയമാണ്. ഇന്‍സ്റ്റയുടെ റീച്ച് തിരിച്ചറിഞ്ഞ് പ്രധാനമന്ത്രിയും അടുത്തിടെ മുതല്‍ സജീവമാണ്. ഇതുവരെയും ഒരു സാമൂഹിക മാധ്യമത്തിലും സോണിയ ഗാന്ധി നേരിട്ട് എത്തിയിട്ടില്ലായിരുന്നു. പാർട്ടിയുടെ ബ്രോഡ് കാസ്റ്റ് ഗ്രൂപ്പികളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസായിരുന്നു സോണിയ ഗാന്ധിയുടെ നിലപാടുകളും പ്രസ്താവനകളുും ജനങ്ങളിലേക്കെത്തിച്ചിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഹുലിൻ്റെ വോട്ട് ചോരി വെറും ഷോ മാത്രം, 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ല'; ആഞ്ഞടിച്ച് അമിത് ഷാ
'തോക്ക് ചൂണ്ടുന്ന ആംഗ്യം, പൊട്ടിത്തെറിച്ച് നിയമസഭ'; എഐ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ