അമേരിക്കയിൽ അതിശക്തമായ ഭൂചലനം; 7.1 തീവ്രത

By Web TeamFirst Published Jul 6, 2019, 6:23 PM IST
Highlights

രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് റിപ്പോർട്ട്

ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോർണിയയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത് എന്നാണ് വിവരം.

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെടത്. സുരക്ഷ ജീവനക്കാരും രക്ഷാപ്രവർത്തകരും രാവിലെ തന്നെ ഈ മേഖലയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ലോസ് ആഞ്ചലസിൽ നിന്നും 150 മൈൽ അകലെ വരെ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം. ഭൂകമ്പത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടോ, ആർക്കെങ്കിലും പരിക്കേറ്റോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

എന്നാൽ ട്രോണ നഗരത്തിൽ കെട്ടിടങ്ങൾ തകർന്നുവീണെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നുമാണ് വിവരം. ഗ്യാസ് ചോർച്ചയെ തുടർന്ന് പലയിടത്തും അഗ്നിബാധയേറ്റതായാണ് വിവരം.

വൈറ്റ് ഹൗസിലേക്ക് വിളിച്ച് അടിയന്തിര സഹായം ആവശ്യപ്പെട്ടതായി കാലിഫോർണിയ ഗവർണർ വ്യക്തമാക്കി. 200 ഓളം സുരക്ഷാ ജീവനക്കാരാണ് ഇപ്പോൾ കാലിഫോർണിയയിലേക്ക് പോയിട്ടുള്ളത്.
 

click me!