
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായ വര്‍ഗ്ഗീയ കലാപം ആസൂത്രിതമാണെന്ന് കോണ്‍ഗ്രസ് നിയോഗിച്ച വസ്തുതതാന്വേഷണ സമിതിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണസമിതിയാണ് അന്വേഷണത്തിന് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്.
സംഘപരിവാര്‍ സംഘടനകള്‍ കലാപത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപം മുന്‍കൂട്ടി അറിയുന്നതില്‍ ഇന്‍റലിജന്‍സ് ഏജന്‍സികളും കലാപം നിയന്ത്രിക്കുന്നതില്‍ ദില്ലി പൊലീസും പൂര്‍ണമായും പരാജയപ്പെട്ടു.
എഐസിസി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക്, മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, കുമാരി ഷെല്‍ജ എംപി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയാണ് ദില്ലി കലാപത്തെക്കുറിച്ച് അന്വേഷിച്ചത്. അന്വേഷണറിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam