കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം; 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ; പ്രധാനമന്ത്രി

By Web TeamFirst Published Jun 18, 2021, 11:56 AM IST
Highlights

ബേസിക് കെയർ ഹെൽപർ, ഹോം കെയർ ഹെൽപർ, അഡ്വൈസ് കെയർ ഹെൽപർ, മെഡിക്കൽ ഇൻസ്ട്രമെന്റ് ഹെൽപർ, എമർജൻസി കെയർ ഹെൽപർ, സാമ്പിൾ കളക്ഷൻ ഹെൽപർ എന്നീ വിഭാ​ഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക.

ദില്ലി: കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം നൽകുകയെന്നും അദ്ദേഹം അറിയിച്ചു.

ബേസിക് കെയർ ഹെൽപർ, ഹോം കെയർ ഹെൽപർ, അഡ്വൈസ് കെയർ ഹെൽപർ, മെഡിക്കൽ ഇൻസ്ട്രമെന്റ് ഹെൽപർ, എമർജൻസി കെയർ ഹെൽപർ, സാമ്പിൾ കളക്ഷൻ ഹെൽപർ എന്നീ വിഭാ​ഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സ്‌കിൽ ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുക എന്നും പ്രധാനമന്ത്രി അറിയിച്ചു.. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!