Mata Vaishno Devi Shrine Stampede: മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം

By Web TeamFirst Published Jan 1, 2022, 7:09 AM IST
Highlights

തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 

ദില്ലി: ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്. പുതുവര്‍ഷ ദിനത്തില്‍  ഇരുപത്തിയ്യായിരത്തിലധികം പേര്‍ ദർശനം നടത്തുമ്പോഴായിരുന്നു അപകടം.   ദർശനത്തിനെത്തിയവരിൽ ചിലർ തമ്മിലുണ്ടായ വാഗ്വാദം പിന്നീട് തിക്കിനും തിരക്കിനും ഇടയാക്കുകയായിരുന്നുവെന്ന് ജമ്മുകശ്മീർ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സംഭവത്തെ കുറിച്ച് ആഭ്യന്തര പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷണം നടത്തും. പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അപകടത്തെ കുറിച്ച്  വിശദീകരിച്ചതായി ജമ്മുകശ്മീര്‍ ലെഫ്റ്റനന്‍റ് ഗവർണര്‍ മനോജ് സിൻഹ ട്വീറ്റ് ചെയ്തു.  മരിച്ചവരുടെ കുടുംബത്തിന്  പ്രധാനമന്ത്രിയും ലഫ്റ്റനന്‍റ് ഗവര്‍ണറും വൈഷ്ണോ ക്ഷേത്ര ബോര്‍ഡും. സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു.  പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.  അപകടത്തില്‍  രാഷ്ട്രപതി രാംനാഥ് കോവിന്ദും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. 

: 12 dead in the stampede at Mata Vaishno Devi shrine in Katra. Casualties from Delhi, Haryana, Punjab, and 1 from J&K; more details awaited. Injured being taken to Naraina Hospital after rescue: Gopal Dutt, Block Medical Officer, Community Health Centre pic.twitter.com/5bpPgHlP8Z

— ANI (@ANI)
click me!