ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് നേരെ കല്ലേറ്; നിരവധി യാത്രക്കാർക്ക് പരിക്ക്, ജനൽ ചില്ലുകൾ തകർന്നു

Published : Sep 27, 2024, 12:36 PM IST
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് നേരെ കല്ലേറ്; നിരവധി യാത്രക്കാർക്ക് പരിക്ക്, ജനൽ ചില്ലുകൾ തകർന്നു

Synopsis

ട്രെയിനിലെ പാൻട്രി കാറിനും തൊട്ടടുത്തുള്ള കോച്ചുകൾക്കും നേരെയാണ് കല്ലേറുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

പാറ്റ്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ജയ്നഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെയാണ് വ്യാഴാഴ്ച രാത്രി കല്ലേറുണ്ടായത്. യാത്രക്കാർ പരിഭ്രാന്തരായി. ട്രെയിനിന് നാശനഷ്ടങ്ങളുമുണ്ട്.

മുസഫർപൂർ - സമസ്തിപൂർ ലൈനിൽ ഓടിക്കൊണ്ടിരിക്കെ രാത്രി 8.45ഓടെ ട്രെയിൻ സമസ്തിപൂർ സ്റ്റേഷനിൽ അൽപനേരം നിർത്തിയിട്ടു. തുടർന്ന് മുസഫർപൂരിലേക്ക് നീങ്ങുന്നതിനിടെ സ്റ്റേഷന്റെ ഔട്ടർ സിഗ്നിൽ എത്തിയപ്പോഴാണ് കല്ലേറ് തുടങ്ങിയത്. പാൻട്രി കാറിലെയും അതിന് അടുത്തുള്ള മറ്റ് കോച്ചുകളിലെയും വിൻഡോ ഗ്ലാസുകൾ തകർന്നു.  പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്ത് അന്വേഷണം തുടങ്ങി. കല്ലേറിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തമായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ