നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി തരാം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി

Published : Nov 03, 2023, 07:57 PM IST
നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി തരാം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി

Synopsis

എത്ര പ്രാവശ്യം മൈ ലോര്‍ഡ്‌ എന്ന് നിങ്ങള്‍ പറയും, നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് തരാമെന്ന് നരസിംഹ അഭിഭാഷകനോട് പറഞ്ഞു.

ദില്ലി : കോടതി വാദത്തിനിടെ മൈ ലോര്‍ഡ് എന്നും യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നും ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ജഡ്ജി പി എസ് നരസിംഹ. ബുധനാഴ്ച്ച ഒരു കേസിൽ വാദം കേൾക്കുന്നിതിനിടെയാണ് മുതിര്‍ന്ന അഭിഭാഷകനോട് അതൃപ്തി പ്രകടിപ്പിച്ചത്. എത്ര പ്രാവശ്യം മൈ ലോര്‍ഡ്‌ എന്ന് നിങ്ങള്‍ പറയും, നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് തരാമെന്ന് നരസിംഹ അഭിഭാഷകനോട് പറഞ്ഞു. മൈ ലോര്‍ഡിന് പകരം സര്‍ എന്ന് എന്തുകൊണ്ട് ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു. 

കേരളവർമ കോളേജിലെ തെരഞ്ഞെടുപ്പ്: കെ എസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ

നേരത്തെ ഒഡീഷ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തന്നെ അഭിസംബോധന ചെയ്യുന്ന സമയത്ത് മൈ ലോർഡ്, ഓണറബിൾ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. 2009ൽ ദില്ലി ഹൈക്കോടതി അഭിഭാഷകരോടും 2020ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകരോടും മുരളീധർ സമാന ആവശ്യമുന്നയിച്ചിരുന്നു. 2006ൽ ജഡ്ജിമാരെ അഭിഭാഷകർ മൈ ലോർഡ് എന്നോ യുവർ ലോർഡ്ഷിപ് എന്നോ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇത് പൂർണ്ണമായി നടപ്പാക്കാനായിട്ടില്ല. 

 

PREV
Read more Articles on
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി