ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

Published : May 02, 2026, 04:55 PM IST
jabalpur bargi dam boat accident narmada river cruise capsize deaths storm rescue ndrf investigation

Synopsis

ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ജബൽപുർ: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നടപടി.

ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് സൂചനയുണ്ട്. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായും കണ്ടെത്തി. അപകടത്തിൽപ്പെട്ട് കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണ്. അത്യാധുനിക ഡ്രോണുകളും തെർമ്മൽ ഡ്രോണുകളും അടക്കം ഉപയോഗിച്ചാണ് പരിശോധന. തിരച്ചിലിനായി പ്രാദേശിക മത്സ്യതൊഴിലാളികളും രംഗത്തുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ടാണ് ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിൽ ബോട്ടുമുങ്ങി അപകടം നടന്നത്. അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശ റൂട്ടുകൾ നഷ്ടത്തിൽ, ദീർഘദൂരപാതകളിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതി, അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
ഒരാഴ്ചക്കിടെ 44 മയിലുകൾ ചത്തു, അതീവ ജാഗ്രതയിൽ കർണാടകത്തിലെ 33 ഗ്രാമങ്ങൾ