
ദില്ലി: ദില്ലിയിൽ പുതിയ സർക്കാർ മന്ദിരങ്ങൾ നിർമ്മിക്കാനുള്ള സെൻട്രൽ വിസ്ത പദ്ധതിയെ ശക്തമായി ന്യായീകരിച്ച് പ്രധാനമന്ത്രി. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ പുതിയ പ്രതിരോധ സേന ഓഫീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
പാർലമെൻറ് മന്ദിര നിർമ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പരിതാപകരമായ അവസ്ഥയിലാണ് ദില്ലിയിൽ പ്രതിരോധ സേന ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നത്. ഇത് ആരും ചർച്ച പോലും ആക്കാതിരുന്നത് ആശ്ചര്യകരമെന്നും മോദി പറഞ്ഞു.
നേരത്തെ ഉപയോഗിച്ചിരുന്നതിൻറെ അഞ്ചിലൊന്ന് സ്ഥലത്താണ് പുതിയ ഓഫീസുകൾ വരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലെ കെജി മാർഗ്, ആഫ്രിക്ക അവന്യു എന്നിവിടങ്ങളിലാണ് പ്രതിരോധ സേനകളുടെ പുതിയ ഓഫീസുകളുടെ ഉദ്ഘാടനം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam