ബ്രിജ് ഭൂഷണെതിരെയുള്ള പരാതി; പിൻമാറാൻ കുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി: സാക്ഷി മാലിക്

Published : Jun 16, 2023, 05:54 PM ISTUpdated : Jun 16, 2023, 05:56 PM IST
ബ്രിജ് ഭൂഷണെതിരെയുള്ള പരാതി; പിൻമാറാൻ കുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി: സാക്ഷി മാലിക്

Synopsis

പെൺകുട്ടിയുടെ കുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. കുറ്റപത്രം കണ്ടശേഷം തുടർനടപടികൾ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് ലഭിച്ച വിവരം.

ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിം​ഗിനെതിരായ പരാതിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിൻമാറിയ സംഭവത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്ന് ​ഗുസ്തി താരം സാക്ഷി മാലിക്. പെൺകുട്ടിയുടെ കുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. കുറ്റപത്രം കണ്ടശേഷം തുടർനടപടികൾ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് ലഭിച്ച വിവരം. നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം തീരുമാനമെന്നും സാക്ഷി മാലിക് വിശദമാക്കി. കുറ്റപത്രത്തിൽ ബ്രിജ് ഭൂഷന്റെ പേരുണ്ടെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ബ്രിജ് ഭൂഷണതിരായ കുറ്റപത്രം സമർപ്പിച്ചത്. കൂടാതെ സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. കേസ് നാലിന് പരിഗണിക്കും. നൽകിയത് വ്യാജ പരാതിയാണെന്നും, മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. 

അതേസമയം പരാതി നൽകിയ മറ്റ് 6 ​ഗുസ്തി താരങ്ങളും പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. അന്താരാഷ്ട്ര റഫറിയടക്കം എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് താൻ സാക്ഷിയാണെന്ന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ ദില്ലിയിലെത്തിയ ബ്രിജ് ഭൂഷൺ കോടതിയിൽനിന്നും  അനുകൂല നടപടിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.ഞായറാഴ്ച യുപിയിലെ ഗോണ്ടയിൽ മോദി സർക്കാറിന്‍റെ  ഒൻപതാം ഭരണ വാർഷിക പരിപാടിയിലും ബ്രിജ് ഭൂഷൺ പങ്കെടുക്കുന്നുണ്ട്. നേരത്തെ ബ്രിജ് ഭൂഷൺ നടത്താനിരുന്ന റാലി ബിജെപി നേതൃത്വം വിലക്കിയിരുന്നു.

അതേ സമയം അടുത്ത തവണയും മത്സര രം​ഗത്തുണ്ടാവുമെന്ന് ബ്രിജ് ഭൂഷൺപ്രഖ്യാപനം നടത്തിയിരുന്നു. കൈസർ​ഗഞ്ചിൽനിന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. ​ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം. ലൈം​ഗിക പീഡന പരാതിയിൽ വലിയ വിമർശനങ്ങൾ നടക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പരാമർശം. 

'അടുത്ത തവണയും മത്സര രം​ഗത്തുണ്ടാവും'; വിവാദങ്ങൾക്കിടയിലും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബ്രിജ് ഭൂഷൺ

തെളിവുകളുടെ അഭാവത്തിൽ പോക്സോ റദ്ദാക്കണമെന്ന് ദില്ലി പൊലീസ്; ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു

PREV
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്