
ലഖ്നൗ: ഉത്തർപ്രദേശിലെ പിലിബത്തിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പങ്കജ്(18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പിലിബിത്തിൽ ഈ വർഷം മാത്രം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേരാണ്. പിലിബത്ത് ജില്ലയിലെ പണ്ടാരി ഗ്രാമത്തിൽ കുളത്തിന് സമീപത്ത് വെച്ചാണ് കടുവ പങ്കജിനെ ആക്രമിച്ചത്. സംഭവത്തിൽ വനംവകുപ്പ് അധികൃതരുടെ അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇവിടെ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച പങ്കജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam