പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും ജാർഖണ്ഡിലുമുയർന്ന അതേ മുദ്രാവാക്യങ്ങളാണ് പൂനെയിലും ഉയരുന്നത്. മാർച്ചിൽ നടക്കാനിരുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കി. സമാനമായി ടെറ്റ് പരീക്ഷയും. അന്വേഷണത്തിൽ അന്തർ സംസ്ഥാന സംഘമാണ് അന്ന് വലയിലായത്. ബോബൈ ഹൈക്കോടതി ക്ലർക്ക് പരീക്ഷയിലും വ്യാപക സാങ്കേതിക പ്രശ്നങ്ങളുണ്ടായി. ഇതോടെ സഹികെട്ടാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. രാഹുൽ ഗാന്ധി, സുപ്രിയ സുലേ തുടങ്ങി പ്രതിപക്ഷ നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എം പി എസ് സി ചെയർമാന്റെയും സെക്രട്ടറിയുടേയും രാജിയടക്കമുള്ള ആവശ്യം നടപ്പാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

08:03 AM (IST) Sep 08
ജി സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച് സലാം രംഗത്ത്. 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ട് ഉപയോഗിച്ച് സുധാകരൻ ഭൂമി വാങ്ങിയോ എന്ന് ചോദിച്ച സലാം, അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ചു
07:31 AM (IST) Sep 08
ലിയോണൽ മെസി കേരളത്തിലെത്തുമെന്ന പേരിലുള്ള നികുതി തട്ടിപ്പിൽ ജിഎസ്‍ടി പ്രത്യേക അന്വേഷണസംഘം ഇന്ന് അനുബന്ധ റിപ്പോർട്ട് സമർപ്പിക്കും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 22.68 കോടി രൂപയുടെ ജിഎസ്‍ടി വെട്ടിച്ചതിലാണ് അന്വേഷണം
06:58 AM (IST) Sep 08
കേരളത്തിൽ കനത്ത ചൂട് തുടരുന്നു, ഇന്നലെ സംസ്ഥാനത്തെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും പലയിടത്തും അരമണിക്കൂറിലേറെ പവർക്കട്ട് ഏർപ്പെടുത്തുകയും ചെയ്തു
06:50 AM (IST) Sep 08
പാർട്ടി നിർദേശം തള്ളി സസ്പെൻഷനിലുള്ള പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ ശ്രമിക്കുന്നതിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. ഈ നീക്കവുമായി മുന്നോട്ട് പോയാൽ എംഎൽഎക്കെതിരെ പാർട്ടി നടപടി കടുപ്പിച്ചേക്കുമെന്നാണ് സൂചന