
ലഖ്നൗ: അധ്യാപകനെ നാടൻ തോക്കുകൊണ്ട് വെടിവച്ച് വിദ്യാർത്ഥി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. നാടൻ തോക്കുപയോഗിച്ചാണ് വിദ്യാർത്ഥി അധ്യാപകനെ മൂന്നുതവണ വെടിവച്ചത്.
മറ്റൊരു വിദ്യാർത്ഥിയുമായി വഴക്കിട്ടതിന് അധ്യാപകൻ ഈ വിദ്യാർത്ഥിയെ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാടൻ തോക്കുമായെത്തി വിദ്യാർത്ഥി അധ്യാപകനുനേരെ വെടിയുതിർത്തത്. തുടർന്ന് തോക്കുമായി ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെടിയേറ്റ അധ്യാപകൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറഞ്ഞു. വിദഗ്ധചികിത്സയ്ക്കായി അധ്യാപകനെ ലഖ്നൗവിലേക്ക് കൊണ്ടുപോയിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ശാസിച്ചതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ഇത്രയധികം ദേഷ്യമുണ്ടാകുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് അധ്യാപകൻ പ്രതികരിച്ചതായാണ് വിവരം.
വെടി വെക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിദ്യാർത്ഥി അധ്യാപകനെ ഓടിച്ചിട്ട് വെടിവെക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ചെരുക്കാൻ ശ്രമിക്കുന്ന അധ്യാപകനെ തോക്കിന്റെ പിടിയുപയോഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കണ്ടുനിന്നവരും വിദ്യാർത്ഥിയെ ചെറുത്ത് അധ്യാപകനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam