പുതുവത്സര ദിനത്തിൽ രക്ഷിതാക്കൾക്ക് പാദപൂജ ചെയ്ത് വിദ്യാർത്ഥികൾ

By Web TeamFirst Published Jan 2, 2020, 3:58 PM IST
Highlights

അരച്ച ചന്ദനവും പൂക്കളും പാദങ്ങളിൽ അർപ്പിച്ച പൂജ കാണാൻ നൂറുകണക്കിനാളുകൾ സ്കൂളുകളിലെത്തി. ചിലര്‍ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.   

ബെംഗളൂരു: പുതുവത്സര ദിനത്തില്‍ മാതാപിതാക്കളുടെ പാദപൂജ ചെയ്ത് വിദ്യാര്‍ത്ഥികള്‍. കർണാടകയിലെ ശിവമോഗ ജില്ലയിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് മാതാപിതാക്കൾക്ക് പാദപൂജ ചെയ്ത് പുതുവര്‍ഷത്തെ വരവേറ്റത്. ശിവമോഗയിലെ അനുപിനക്കട്ടെയിലെ രാമകൃഷ്ണ ഗുരുകുല റെസിഡൻഷ്യൽ സ്കൂളിലെ 700 ഒാളം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്ക് പാദപൂജ ചെയ്തത്.

അരച്ച ചന്ദനവും പൂക്കളും പാദങ്ങളിൽ അർപ്പിച്ച പൂജ കാണാൻ നൂറുകണക്കിനാളുകൾ സ്കൂളുകളിലെത്തി. ചിലര്‍ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.   
എല്ലാ വർഷവും തങ്ങൾ ഇങ്ങനെയാണ് പുതുവർഷത്തെ വരവേൽക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പുതുവർഷാഘോഷത്തിന് ക്ലബ്ബുകളിൽ പോകുന്നതിനേക്കാൾ മനോഹരമാണ് ഇങ്ങനെയുള്ള പ്രവൃത്തികളെന്ന് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ചരിത പറയുന്നു.

നമ്മുടെ സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. അവ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് വികാസ് എന്ന പത്താംക്ലാസുകാരനു പറയാനുള്ളത്. 

click me!