തിരുപ്പരൻകുൻട്രം വിവാദം; ഹൈന്ദവരുടെ വികാരത്തെ വ്രണപ്പെടുത്തി, വിജയ്‌ക്കെതിരെ കേസെടുക്കണം, അമിത് ഷായ്ക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

Published : Nov 28, 2026, 04:31 PM IST
joseph vijay

Synopsis

മതാചാരങ്ങൾ തടസ്സപ്പെടുത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: തിരുപ്പരൻകുൻട്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയത്. മതാചാരങ്ങൾ തടസ്സപ്പെടുത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

നവംബർ 24-ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നെങ്കിലും, ഉദ്യോഗസ്ഥരും ക്ഷേത്ര ഭരണസമിതിയും ഉത്തരവ് നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെ സുപ്രീം കോടതി കടുത്ത വിമർശനം ഉന്നയിക്കുകയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിജയ്‌ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.

അതേസമയം തിരുപ്പരൻകുൺട്രം മലയിലെ കൽത്തൂണിൽ ദീപം തെളിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദീപത്തൂണിന് അടുത്തേക്ക് 20 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. സുരക്ഷ പരിഗണിച്ചാണ് റിസീവർ ചുമതലയിലുള്ള മുൻ ജഡ്ജിമാരുടെ തീരുമാനം. എല്ലാവർക്കും പ്രവേശനം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ദീപം തെളിക്കാനുള്ള ഉത്തരവ് വന്നത് വിജയ് സർക്കാരിനുള്ള കനത്ത പ്രഹരമായിരുന്നു. ദീപത്തൂൺ സർവെ കല്ല് മാത്രമാണെന്നായിരുന്നു സർക്കാർ വാദം. ദീപത്തൂൺ അല്ല, സർവേക്കല്ല് ആണെന്നാണ് നിയമമന്ത്രി സിടിആർ നിർമൽ കുമാർ പ്രതികരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപി ക്യാംപിനെ ഞെട്ടിച്ച് കോൺഗ്രസിൻ്റെ സുപ്രധാന നീക്കം; ബിജെപി നേതാവിൻ്റെ മരുമകനെ ചണ്ഡീഗഡ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി
കുപ്പിവെള്ളത്തിൽ കോളിഫോം ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികൾക്ക് അനുമതി, വിശദീകരണവുമായി കമ്പനി