
ദില്ലി:വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി.സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം. വിവിപ്പാറ്റിന്‍റെ പ്രവർത്തനം, സോഫറ്റ് വെയർ വിഷയങ്ങളിലാണ് വ്യക്തത തേടിയത്.
2 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്ഥൻ എത്തി ഇത് വിശദികരിക്കണം.എല്ലാ കാര്യങ്ങളും ആഴത്തിൽ പരിശോധിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് കോടതി പറഞ്ഞു.രണ്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും
കോടതി വ്യക്തത തേടിയ വിഷയങ്ങൾ
1) മൈക്രോ കണ്‍ട്രോളര്‍ കണ്ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?
2) മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്
3)ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര ?
4) വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോ ?
5 ) ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ ?
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് നൽകിയിരിക്കുന്ന ഹർജിയി ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിന്‍റെ പ്രാഥമിക വാദത്തിനിടെ വോട്ടിങ് മെഷീനിന്‍റേയും വി വി പാറ്റിന്‍റേയും പ്രവർത്തനം തിരെത്തെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥര്‍ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വി വി പാറ്റ് സ്ളിപ്പുകളുമായി ഒത്തു നോക്കുന്നതിന്‍റെ പ്രായോഗികതയും കമ്മീഷൻ കോടതിയെ ധരിപ്പിച്ചിരുന്നു . രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണങ്ങൾ അവസാനിക്കുന്നതിന് മുൻപ് വരുന്ന കോടതി നിർദേശം നിർണ്ണായകമാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam