
ദില്ലി: മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിന്റെ ക്രമസമാധാനചുമതല ഏറ്റെടുക്കാൻ കോടതിക്ക്ആകില്ലെന്നും ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സർക്കാരിനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു. സുരക്ഷയിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ കോടതിയിക്ക് ഇടപെടാനാകും. അതെസമയം നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് വ്യക്തമാക്കി.
പക്ഷപാതപരമായ വിഷയമല്ല ഇതെന്നും മാനുഷികവിഷയമാണെന്നും ആക്കാര്യം ഓർമ്മ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മണിപ്പൂർ സംബന്ധിച്ച ഹർജികളിൽ കോടതി നാളെ വിശദവാദം കേൾക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam