കർണാടകത്തിൽ മുസ്ലീം വിഭാഗത്തിനുള്ള സംവരണം ഒഴിവാക്കിയ നടപടിയെ വിമർശിച്ച് സുപ്രീം കോടതി

Published : Apr 13, 2023, 07:08 PM ISTUpdated : Apr 13, 2023, 07:17 PM IST
കർണാടകത്തിൽ മുസ്ലീം വിഭാഗത്തിനുള്ള സംവരണം ഒഴിവാക്കിയ നടപടിയെ വിമർശിച്ച് സുപ്രീം കോടതി

Synopsis

 അനുമാനം നിലനിൽക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. 

ദില്ലി: കർണാടകത്തിൽ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ നടപടിയെ വിമർശിച്ചു സുപ്രീം കോടതി. തീരുമാനം  തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനിൽക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. 

കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച് വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. എന്നാൽ അധികാരത്തിലെത്തിയാൽ പിൻവലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോൺ​ഗ്രസിന്റെ വാദം. മുസ്ലിം വിഭാ​ഗത്തിനുള്ള നാല് ശതമാനം സം വരണം പുന:സ്ഥാപിക്കുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം