
ദില്ലി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ലീനക്കെതിരായ ആരോപണങ്ങൾ ഗുരുതരമെന്നും ലീന അറിയാതെ അക്കൗണ്ടിൽ പണം എങ്ങനെ എത്തിയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.
വമ്പൻ തുകളാണ് അക്കൗണ്ടിൽ എത്തിയത്. ഭർത്താവ് നടത്തിയ തട്ടിപ്പിൽ ലീന കൂട്ടാളിയാണെന്നും നിലവിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ സുകേഷ് നടത്തിയ തട്ടിപ്പിൽ ലീനയ്ക്ക് ബന്ധമില്ലെന്നും രണ്ടര കൊല്ലമായി ജില്ലയിൽ കിടക്കുന്ന സാഹചര്യം കണക്കിലെടുക്കമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈക്കാര്യം പരിഗണിച്ചില്ല.
ലീനയ്ക്കായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷകരായ പോൾ ജോൺ എഡിസൺ,ആനന്ദ് മാലിക്, കനികാ കപൂർ എന്നിവർ ഹാജരായി. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ് .വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam