'രാജ്യത്തെ പൗരൻമാരോട് ഇങ്ങനെയാണോ പെരുമാറുന്നത്': ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി

By Web TeamFirst Published Nov 15, 2019, 8:33 PM IST
Highlights

രാജ്യത്തെ പൗരൻമാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന്, ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി ചോദിച്ചു. 

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  കർണാടകത്തിലെ  കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. രാജ്യത്തെ പൗരൻമാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് ഡി കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി ചോദിച്ചു. 

ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ വിമർശനങ്ങളോടെയാണ് അപ്പീൽ തള്ളിയത്. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ കോടതിയിൽ സമ‍ർപ്പിച്ച റിപ്പോർട്ട് അതേപടി ശിവകുമാറിന്റെ ജ്യാമപക്ഷേ തള്ളണമെന്ന ഹർജിയിലും ഉൾപ്പെടുത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.  ഒരു അന്വേഷണ ഏജൻസിക്ക് ചേർന്ന നടപടിയല്ല ഇതെന്നും  കോടതി നീരീക്ഷിച്ചു. 

ജാമ്യം റാദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി സോളിസിറ്റർ ജനറലാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഒക്ടോബർ 23 നാണ് ദില്ലി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.

click me!