സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് ബാധിച്ചു

By Web TeamFirst Published Apr 27, 2020, 10:33 PM IST
Highlights

ഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
 

ദില്ലി: സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് രണ്ട് രജിസ്ട്രാര്‍മാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച രണ്ട് പ്രാവശ്യം കോടതിയില്‍ എത്തിയിരുന്നു. ഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 28830 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 886 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍. ഏപ്രില്‍ 16ന് ശേഷം സുപ്രീം കോടതിയിലെത്തിയ എല്ലാ ജീവനക്കാരെയും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

click me!