
ദില്ലി:GST കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട ബാധ്യത സംബന്ധിച്ച കേസില്‍ നിര്‍ണായകവിധിയുമായി സുപ്രിംകോടതി. ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത് ജി എസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശകള്‍ക്ക് ഉപദേശസ്വഭാവം മാത്രമാണുളളത്.ശുപാർശ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി..കേന്ദ്രത്തിനും ബാധ്യതയില്ല. ശുപാര്‍ശകള്‍ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
Also read:ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജിഎസ് ടി കോഴ്സ് പഠിക്കാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam