
ദില്ലി: ഐഎഎസ്. ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ലോക്സഭാ മുൻ എം.പി. ആനന്ദ് മോഹൻ സിങ്ങിനെ ജയിൽ മോചിതനാക്കിയ ബീഹാർ സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ജയിൽ മാനുവലിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ആനന്ദ് മോഹന് മോചനത്തിന് വഴിയൊഴുക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ബീഹാര്‍ സര്‍ക്കാര്‍, ആനന്ദ് മോഹന്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുന്നത്.
ഹർജികളിൽ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനവും കക്ഷി ചേർന്നിട്ടുണ്ട്. ബീഹാർ സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും കണ്ണന്താനം ഹർജിയിൽ ആവശ്യപ്പെടുന്നു. കൊലക്കേസിൽ ജയിലിലായിരുന്ന ലോക്‌സഭാ മുന്‍ എം.പി. ആനന്ദ് മോഹന്‍ സിങ് ഉള്‍പ്പെടെ 27 പേരെയാണ് നിതീഷ് കുമാര്‍ സർക്കാർ മോചിതരാക്കിയത്. ബിഹാര്‍ ജയില്‍ മാനുവലില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് ഇത്രയധികം പേര്‍ക്ക് മോചനം നൽകിയത്.
1994 ല്‍ ആണ് ഐഎഎസ് ഓഫീസര്‍ ജി. കൃഷ്ണയ്യ കൊല്ലപ്പെടുന്നത്. ഈ കേസിലാണ് ആനന്ദ് മോഹന്‍ ശിക്ഷ അനുഭവിച്ചിരുന്നത്. ഗോപാല്‍ഗഞ്ചിലെ ജില്ലാ മജിസ്‌ട്രേട്ട് ആയിരുന്നു കൃഷ്ണയ്യ. എംപിയായിരുന്ന . ആനന്ദ് മോഹന്‍ സിങ്ങിന്റെ പ്രകോപനത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam