
ദില്ലി: ബിബിസി ഡോക്യുമെന്‍ററി നിരോധനത്തിനെതിരായ ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. നിരോധനത്തിന്‍റെ യഥാർത്ഥ രേഖകൾ കോടതി വിളിച്ചു വരുത്തി. മൂന്നാഴ്ച്ചയ്ക്കം കേന്ദ്രം മറുപടി നൽകണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നിരോധിച്ചെങ്കിലും ജനങ്ങൾ വീഡിയോ കാണുന്നു എന്ന വസ്തുതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർവകലാശാലകളിലെ പ്രശ്നങ്ങൾ മറ്റൊരു വിഷയമാണെന്നും കോടതി പറഞ്ഞു. കേസ് ഏപ്രിലിൽ വീണ്ടും പരിഗണിക്കും.
ബിബിസി ഡോക്യുമെന്‍ററി വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം, മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം.പി. മഹുവ മോയിത്ര എന്നിവരുടേതായിരുന്നു ആദ്യ ഹർജി. അഭിഭാഷകനായ എം.എല്‍.ശര്‍മയുടേതാണ് രണ്ടാം ഹർജി. നേരത്തെ ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജികളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വിമർശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണ് ഇത്തരം ഹർജികൾ എന്നാണ് നിയമമന്ത്രി പറഞ്ഞത്.
Also Read: 'ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ച': മല്ലിക സാരാഭായ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam