വിജയ് സർക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം, തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കണം, സുരക്ഷ കേന്ദ്രസേനക്ക്; ഭരണസമിതി പുറത്ത്, റിസീവർ ഭരണം

Published : Nov 27, 2026, 04:33 PM IST
VIJAY SC

Synopsis

തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ വിജയ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ക്ഷേത്ര ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് റിസീവർ ഭരണം ഏർപ്പെടുത്തിയ കോടതി, സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏൽപ്പിച്ചു

ദില്ലി: തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്‌നാട്ടിലെ വിജയ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും അത്യസാധാരണ നടപടിയും. ദീപസ്തംഭത്തിൽ ദീപം തെളിക്കാത്തത് മനഃപൂർവവും ഗുരുതരവുമായ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർ രാഷ്ട്രീയ യജമാനന്മാർക്കായി പ്രവർത്തിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യങ്ങൾ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ട സമയമായെന്നും നടപടിയുണ്ടായില്ലെങ്കിൽ ഭരണഘടനാ അരാജകത്വത്തിന് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകിയ സുപ്രീംകോടതി, തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. നാളെ ദീപത്തൂണിൽ ദീപം തെളിയിക്കാൻ ഉത്തരവിട്ട കോടതി, പ്രദേശത്തെ സുരക്ഷ കേന്ദ്ര സേന (സി ആർ പി എഫ്) ഏറ്റെടുക്കണമെന്നും നിർദ്ദേശിച്ചു. മലയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്നും എല്ലാ വിശ്വാസികൾക്കും ദീപം തെളിയിക്കാൻ സൗകര്യം നൽകണമെന്നും ഉത്തരവിലുണ്ട്. ഇതിനൊപ്പം സമീപത്തുള്ള ദർഗയ്ക്ക് മതിയായ സുരക്ഷ ഒരുക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ക്ഷേത്ര ഭരണസമിതി സസ്പെൻഡ് ചെയ്തു

മധുര ജില്ലാ കളക്ടർ, സംസ്ഥാന പൊലീസ് മേധാവി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർക്കെതിരെ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി, നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥർ നടത്തിയ എല്ലാ ചർച്ചകളുടെയും വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കടുത്ത നടപടിയുടെ ഭാഗമായി തിരുപ്പരങ്കുണ്ഡ്രം ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റി സസ്പെൻഡ് ചെയ്ത സുപ്രീംകോടതി, ക്ഷേത്രത്തിൽ റിസീവർ ഭരണം ഏർപ്പെടുത്തി. മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് വൈദ്യനാഥൻ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി പാർത്ഥിപൻ എന്നിവരെയാണ് റിസീവർമാരായി നിയമിച്ചത്.

ദീപം തെളിയിച്ചത് പതിവ് സ്ഥലത്ത്

മധുര തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ വാർഷിക കാർത്തിക ദീപം തെളിയിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ തമിഴ്നാട്ടിലെ വിജയ് സർക്കാർ ദീപത്തൂണിൽ വിളക്ക് കത്തിക്കാതെ, വൈകിട്ട് ആറുമണിയോടെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിലെ പതിവ് സ്ഥലത്താണ് ദീപം തെളിയിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബില്ലുകൾ പാസാക്കാനുള്ള വോട്ടുകൾ ഉറപ്പെന്ന് പ്രധാനമന്ത്രി, മണ്ഡല പുനർനിർണയ, വനിതാ ബില്ലുകളിലെ ഭേദഗതികൾ അംഗീകരിച്ചു
മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾ: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി കേന്ദ്രത്തിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ; ഡിഎംകെ പിന്തുണക്കും? 2 ഉപാധിയുമായി സ്റ്റാലിൻ