ലൈംഗികാതിക്രമ കേസുകൾ വർദ്ധിക്കുന്നു, സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.
ദില്ലി : ദില്ലിയിലെ തുടർച്ചയായ ലൈംഗികാതിക്രമ കേസുകളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ദില്ലിയിൽ പാർക്കിൽ നടന്ന കൂട്ടബലാത്സംഗവും, ഗ്രേറ്റർ നോയിഡയിൽ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവവും കോടതി പരാമർശിച്ചു. ഇത്തരം സംഭവങ്ങൾ നിയമപാലന സംവിധാനത്തിന്റെയും പൊതുഭരണ സംവിധാനത്തിന്റെയും വ്യവസ്ഥാപരമായ വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2012ലെ നിർഭയ സംഭവവുമായി വേദനാജനകമായ സാമ്യം കാണാതിരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. വെളിച്ചക്കുറവ്, നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത, പട്രോളിങ്ങിന്റെ കുറവ് തുടങ്ങിയവ കാരണം റോഡുകൾ, പാർക്കുകൾ, ബസുകൾ, മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ അപകടമേഖലകളാകാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് മാത്രം പോരെന്നും, വീഴ്ചകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam