
ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസിന്റെ വാദം ഒക്‌ടോബര്‍ പതിനെട്ടിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ഹർജിയിൽ വാദം കേൾക്കലിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി പറഞ്ഞു. മധ്യസ്ഥ ചർച്ച രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന. കേസിൽ വാദം പൂർത്തിയാക്കുന്നതിന് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കുറച്ച് സമയം കൂടുതൽ ഇരിക്കാമെന്നും കേസ് അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കാമെന്നും കോടതി പറഞ്ഞു.
26-ാം ദിവസമാണ് കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് ഇബ്രാഹീം ഖലീഫുള്ള, ശ്രീ ശ്രീ രവി ശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിന്റെ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടുവെന്ന് തുടർന്നാണ് കോടതി ഓഗസ്റ്റ് ആറ് മുതല്‍ ദിവസേന വാദം കേള്‍ക്കാൻ ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam