
ദില്ലി: ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഹർജിക്കാരനായ ഡോ.പി.എസ് മഹേന്ദ്രകുമാറിന്റെ അഭിഭാഷകൻ എം.എസ് വിഷ്ണു ശങ്കർ പരാമർശിച്ചു. ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാൽ അടിയന്തരമായി വാദം കേൾക്കണമെന്നും വിഷ്ണു ശങ്കർ ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് കോടതി തീരുമാനം. അതെസമയം ഹർജികളിൽ ദേവസ്വം ബോർഡ് തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഇതുവരെ സുപ്രീംകോടതിയിൽ എത്തിയത് മൂന്ന് ഹർജികളാണ്. ഹൈക്കോടതിയിലെ ഹർജിക്കാരനായ അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയും സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam