
ദില്ലി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. ഉച്ചയ്ക്ക് 2.30ന് കോടതി വിധി പറയും.
പുന: പരിശോധന ഹർജിയിൽ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് വാദം കേള്‍ക്കവേ ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ദില്ലി കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. പവന്റെ കാര്യത്തിൽ നീതിപൂർവമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകൻ എ പി സിംഗ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകൾ ദില്ലി പോലീസ് മറച്ചു വച്ചു. മാധ്യമ വിചാരണ നടന്നുവെന്നും എ പി സിംഗ് പറഞ്ഞു.
ഹൈക്കോടതി പരിഗണിച്ച കാര്യങ്ങൾ വീണ്ടും കേൾക്കേണ്ടെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തി സംബന്ധമായ കേസ് 2018ല്‍ തള്ളിയതാണെന്ന് പറഞ്ഞ കോടതി കേസ് അനന്തമായി നീട്ടാനാവില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam