
ദില്ലി: അഭിഭാഷക പ്രാക്ടീസിന് ബാർ കൗൺസിൽ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാർ പരീക്ഷ നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. യോഗ്യത പരീക്ഷ എൻറോൾമെന്റിന് മുമ്പ് നടത്തണോ പിന്നീട് നടത്തത്തണോ എന്ന കാര്യത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അഭിഭാഷക നിയമത്തിലെ 24-ാം അനുച്ഛേദത്തിൽ നിഷ്കർഷിച്ചിരിക്കുന്നതിന്റെ അപ്പുറം മറ്റ് നിബന്ധനകൾ ഒന്നും പാടില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് യോഗ്യത പരീക്ഷ ശരിവച്ചത്. ബിരുദമെടുത്താലും ജോലി ചെയ്യുന്നതിന് വീണ്ടും പരീക്ഷ പാസാവണമെന്നത് മറ്റ് പ്രൊഫഷനുകളിൽ ഇല്ലാത്ത രീതിയാണെനന്നായിരുന്നു ഹർജിക്കാരുടെ വാദിച്ചത്. എന്നാൽ അടിസ്ഥാന വിവരം പരിശോധിക്കാനാണ് പരീക്ഷയെന്നായിരുന്നു ബാർ കൗൺസിൽ വാദിച്ചത്. അഭിഭാഷകരായി ദീർഘകാലം പ്രാക്ടീസ് ചെയ്യാത്ത നിയമ ബിരുദധാരികൾ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുമ്പോൾ യോഗ്യത പരീക്ഷ പാസാകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam