
ദില്ലി: ഐ എൻ എക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്നും വാദം കേൾക്കും. ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദമാകും കോടതി കേൾക്കുക.
കേസിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത. സിബിഐ-ഇ ഡി കേസുകളിലായി ഇന്നേക്ക് 100 ദിവസമാണ് ചിദംബരം തടവിൽ കഴിയുന്നത്. ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബര്‍ 11 വരെ ഇന്നലെ ദില്ലി പ്രത്യേക കോടതി നീട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam