ജോലിയില്ല: പണം നൽകാതിരുന്നതിന് ഭാര്യയുടെ കഴുത്തും കൈക്കുഴകളും യുവാവ് മുറിച്ചു

Published : Jul 14, 2019, 02:45 PM IST
ജോലിയില്ല: പണം നൽകാതിരുന്നതിന് ഭാര്യയുടെ കഴുത്തും കൈക്കുഴകളും യുവാവ് മുറിച്ചു

Synopsis

ഒരു വർഷമായി ജോലിയില്ലാതെ കഴിയുന്ന അശോക് കഴിഞ്ഞ ദിവസം ആരതിയുടെ ഓഫീസിലെത്തി വഴക്കിടുകയും ആക്രമിക്കുകയുമായിരുന്നു

സൂറത്ത്: ഒരു വർഷമായി ജോലിയില്ലാതെ കഴിയുന്ന യുവാവ്, പണം ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഭാര്യയെ കൊല്ലാൻ ശ്രമിച്ചു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ റാൻഡർ സോണൽ ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഒരു വർഷമായി ജോലിയില്ലാതെ കഴിയുന്ന അശോക് മോറെ എന്നയാളാണ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരി കൂടിയായ ഭാര്യ ആരതി മോറെയെ ഓഫീസിലെത്തി കൊല്ലാൻ ശ്രമിച്ചത്.

ജോലി നഷ്ടപ്പെട്ടത് മുതൽ അശോക് മോറെ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്ന് മാസങ്ങളായി ഇരുവരും അകന്ന് താമസിക്കുകയാണ്.

കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ യുവാവ് ആരതിയോട് പണം ചോദിച്ചെങ്കിലും കിട്ടിയില്ല. ഇരവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ സീറ്റിനടിയിൽ നിന്നും എന്തോ എടുക്കാനായി കുനിഞ്ഞ ആരതിയെ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് മുറിക്കുകയായിരുന്നു യുവാവ്. ശേഷം ആരതിയുടെ ഇരു കൈക്കുഴകളിലും കത്തി ഉപയോഗിച്ച് ഇയാൾ മാരകമായി മുറിവേൽപ്പിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ആരതിയെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. ആരതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. പ്രതിയെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടകംപള്ളിയെയും അടൂർ പ്രകാശിനെയുമടക്കം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങളുമായി എസ്ഐടി, ഹൈക്കോടതിയിൽ ഇന്ന് വാദം; ജാമ്യം തേടി തന്ത്രി രാജിവരും വാസുവും
അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസ്; ഉന്നാവ് പ്രതി കുൽദീപ് സിംഗ് സെൻഗാർ ജാമ്യം തേടി സുപ്രീം കോടതിയിൽ, ഹർജി ഇന്ന് പരി​ഗണിക്കും