രാജ്യസുരക്ഷ: സര്‍ജിക്കല്‍ സ്ട്രൈക്ക് സൂത്രധാരന്‍ രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

By Web TeamFirst Published Mar 31, 2019, 8:25 PM IST
Highlights

രാജ്യസുരക്ഷയടക്കമുള്ള സുപ്രധാന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് റിയേര്‍ഡ് ലെഫ്. ജനറല്‍ ഡിഎസ് ഹൂഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി

ദില്ലി: രാജ്യസുരക്ഷയടക്കമുള്ള സുപ്രധാന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് റിയേര്‍ഡ് ലെഫ്. ജനറല്‍ ഡിഎസ് ഹൂഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. 2016ല്‍ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ സൂത്രധാരനായിരുന്നു ഡിഎസ് ഹൂഡ.

രാജ്യ സുരക്ഷ സംബന്ധിച്ച് വിഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ഗാന്ധി ഹൂഡയോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് തനിക്ക് കൈമാറിയതായി രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സുപ്രധാന വിവരങ്ങളും ആശയങ്ങളും അടങ്ങഇയ റിപ്പോര്‍ട്ട് ഹൂഡയും വിദഗ്ധ സംഘവും ചേര്‍ന്ന് തനിക്ക് കൈമാറിയതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

വിവരങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ഹുഡയെയും ടീമിനെയും അഭിനന്ദി്ക്കുന്നതായും രാഹുല്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് ദേശ സുരക്ഷ സംബന്ധിച്ച സ്ട്രാറ്റജിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ഗാന്ധി ഹൂഡയോട് ആവശ്യപ്പെട്ടത്.

Lt. General (Retd.) D S Hooda & his team have put together a comprehensive report on India's National Security, that he presented to me today.

This exhaustive report will at first be discussed & debated within the Congress party.

I thank him & the team for their effort. pic.twitter.com/ZebbSh3Dvj

— Rahul Gandhi (@RahulGandhi)
click me!