വീണ്ടും പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളത് മോദി; രാഹുൽ ​ഗാന്ധി രണ്ടാം സ്ഥാനത്ത്; സർവ്വേ റിപ്പോർട്ട്

By Web TeamFirst Published Jan 24, 2020, 11:20 AM IST
Highlights

മോദിയുമായി താരമത്യപ്പെടുത്തുമ്പോൾ രാഹുൽ​ ​ഗാന്ധി രണ്ടാം സ്ഥാനത്താണുള്ളത്. പ്രധാനമന്ത്രി സ്ഥാനങ്ങളിൽ പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ 40 ശതമാനം പോയിന്റിന്റെ വ്യത്യാസമുണ്ട്. 53 ശതമാനം പേർ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചപ്പോൾ 13 ശതമാനം പേർ മാത്രമാണ് രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ ഏറ്റവും അനുയോജ്യമെന്ന് അഭിപ്രായപ്പെട്ടത്.
 

ദില്ലി: രാഹുൽ ​ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ വീണ്ടും പ്രധാനമന്ത്രി പദവിയിലെത്താൻ അനുയോജ്യനായ വ്യക്തി നരേന്ദ്ര മോദിയാണെന്ന് റിപ്പോർട്ട്.  ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിലാണ് മോദി ഇപ്പോഴും ജനപ്രിയനായ പ്രധാനമന്ത്രിയാണ് എന്ന ഫലം ലഭിച്ചിരിക്കുന്നത്. മോദിയുമായി താരമത്യപ്പെടുത്തുമ്പോൾ രാഹുൽ​ ​ഗാന്ധി രണ്ടാം സ്ഥാനത്താണുള്ളത്. പ്രധാനമന്ത്രി സ്ഥാനങ്ങളിൽ പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ 40 ശതമാനം പോയിന്റിന്റെ വ്യത്യാസമുണ്ട്. 53 ശതമാനം പേർ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചപ്പോൾ 13 ശതമാനം പേർ മാത്രമാണ് രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ ഏറ്റവും അനുയോജ്യമെന്ന് അഭിപ്രായപ്പെട്ടത്.

കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തവർ ഏഴ് ശതമാനം പേർ മാത്രമാണ്. നാല് ശതമാനം പേർ അമിത് ഷായ്ക്കും വോട്ട് നൽകിയിട്ടുണ്ട്. കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ മൂന്ന് ശതമാനം പേരാണ് തെരഞ്ഞെടുത്തത്. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതിൽ 60 ശതമാനം ഹിന്ദുക്കളും 17 ശതമാനം മുസ്ലീങ്ങളും താത്പര്യം പ്രകടിപ്പിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ചവരിൽ 10 ശതമാനം ഹിന്ദുക്കളും 32 ശത‌മാനം മുസ്ലീങ്ങളും ഉൾപ്പെടുന്നു. 

പശ്ചിമേന്ത്യയിലെ 66 ശതമാനം ആളുകൾക്കും പ്രധാനമന്ത്രി മോദി ജനപ്രിയനാണ്. അദ്ദേഹം തന്നെ വീണ്ടും അധികാരത്തിലേറണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. എന്നാൽ ആറ് ശതാമാനം മാത്രമാണ് രാ​ഹുൽ ​ഗാന്ധിക്ക് ലഭിച്ച വോട്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേന്ദ്രമന്ത്രി നിതിൽ ​ഗഡ്കരി, പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺ​ഗ്രസ് നേതാവ് പി. ചിദംബരം, ബിഎസ്പി നേതാവ് മായാവതി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുെട പേരും പ്രധാമന്ത്രി പദത്തിലേക്ക് പരാമർശിക്കപ്പെട്ടു. 12,141 പേരെ അഭിമുഖം നടത്തിയാണ് ഡേ ഗ്രൂപ്പ് - കാര്‍വി ഇന്‍സൈറ്റ്സ്,  മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ നടത്തിയത്. 
 

click me!