പശുക്കടത്ത് സംശയിച്ച് ട്രക്ക് പിന്തുടര്‍ന്ന ഗോ സംരക്ഷകന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

By Web TeamFirst Published Oct 10, 2019, 7:36 PM IST
Highlights

ചിലര്‍ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ട്രക്കിനുള്ളിലുള്ളവര്‍ വേഗത കൂട്ടി. ഗോരക്ഷകര്‍ പിന്നാലെ കൂടിയതോടെ ട്രക്കിനുള്ളില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഗുരുഗ്രാം: പശുക്കടത്തുകാരെന്ന് സംശയിച്ച് വാഹനത്തെ പിന്തുടര്‍ന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ വാഹനത്തിലുള്ളവര്‍ വെടിയുതിര്‍ത്തു. വെടിയേറ്റ് ബജ്റംഗ്ദളിന് കീഴിലുള്ള ഗോരക്ഷക് പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.

ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പശുവിനെ കടത്തുവെന്ന് സംശയിച്ച് ഗോരക്ഷക് പ്രവര്‍ത്തകര്‍ ട്രക്കിനെ പിന്തുടരുന്നത്. വാഹനത്തെ ചിലര്‍ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ട്രക്കിനുള്ളിലുള്ളവര്‍ വേഗത കൂട്ടി. ഗോരക്ഷകര്‍ പിന്നാലെ കൂടിയതോടെ ട്രക്കിനുള്ളില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗോ രക്ഷക് സനാതന്‍ എന്ന സംഘടയുടെ പ്രവര്‍ത്തകനായ മോഹിതിനാണ് വെടിയേറ്റത്.

ആദ്യം ട്രെക്കിലുണ്ടായിരുന്ന പശുക്കളെ വഴിയിലിറക്കിവിട്ട് രക്ഷപ്പെടാന്‍ വാഹനത്തിലുണ്ടായിരുന്നവര്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ അമിത വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഗോ രക്ഷകര്‍ പിന്നാലെ കൂടിയതോടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഹരിയാനയിലെ മോവാഡില്‍ നിന്നും പശുവിനെ കടത്തിയെന്ന് സംശയിക്കുന്ന ട്രക്ക് കണ്ടെത്തിയിട്ടുണ്ട്. മോഹിതിന് നേരെ വെടിയുതിര്‍ത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

click me!